കെഎം ഷാജി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Jan 09, 2021, 01:20 PM ISTUpdated : Jan 09, 2021, 01:22 PM IST
കെഎം ഷാജി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും. 

PREV
click me!

Recommended Stories

ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു
ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'