കെഎം ഷാജിക്കെതിരായ വധഭീഷണി അതീവ ഗുരുതരമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Published : Oct 20, 2020, 12:24 PM IST
കെഎം ഷാജിക്കെതിരായ വധഭീഷണി അതീവ ഗുരുതരമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Synopsis

രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്‌ മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കൂ

മലപ്പുറം: കെഎം ഷാജി എംഎൽഎക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രണ്ട് സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക്‌ മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിക്കൂ. എങ്കിൽ മാത്രമേ നിഷ്‌പക്ഷവും നീതിപൂർണ്ണവുമായ അന്വേഷണം സാധ്യമാവുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി