'ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സൈബർ ആക്രമണത്തിന് തുടക്കമിട്ടത്'; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, നേരിടുമെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ

Published : Sep 18, 2025, 09:14 PM IST
KN Unnikrishnan mla

Synopsis

തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ആരോപിച്ചു. 

കൊച്ചി: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. തന്റെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവർത്തകനാണ് താനെന്നും, നിസ്വാർത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്നേഹവുമാണ് ഒരു പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതെന്നും ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. എന്നാൽ, നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വ്യക്തിപരമായ പകപോക്കലിനും തന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താനും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടു.

പറവൂർ സ്വദേശിയായ സി.കെ. ഗോപാലകൃഷ്ണൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി സൈബർ പ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് സമൂഹമാധ്യമങ്ങളും ദിനപത്രങ്ങളും ഓൺലൈൻ ചാനലുകളും ഇത് ഏറ്റെടുത്ത് തന്റെ പേരും ചിത്രവും ഉപയോഗിച്ച് വാർത്തകൾ നൽകുകയായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിനും തകർക്കുന്നതിനും അവരുടെ നേതാക്കളെ തേജോവധം ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ രീതിയാണ്. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ടുവരാനും ജീർണ്ണതയിൽ നിന്ന് രക്ഷപ്പെടാനുമുള്ള നെറികെട്ട പ്രചരണം മാത്രമാണിത്. ഇതൊരു ഗീബൽസിയൻ തന്ത്രമാണെന്നും എം.എൽ.എ ആരോപിച്ചു.

തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെല്ലാം ഈ അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല