
കൊച്ചി: ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം (Accident). കെഎസ്ആർടിസി ബസും (KSRTC) ശബരിമല തീർത്ഥാടകരുടെ വാഹനവും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. തീർത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തിൽ മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിനുള്ളിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം.
ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീർത്ഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അടുത്ത് സർവ്വീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. സ്ഥിരമായി ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് ഇത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam