നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

Published : Jan 11, 2021, 08:41 AM ISTUpdated : Jan 11, 2021, 08:45 AM IST
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

Synopsis

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്. 

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും. കേസിലെ സാക്ഷിവിസ്താരത്തിന്റെ അടക്കമുള്ള തിയതികൾ ഇന്ന് തീരുമാനിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്. 

ആദ്യഘട്ടത്തിന്‍റെ വിസ്തരിക്കേണ്ട 180 സാക്ഷികളിൽ 44 സാക്ഷികളുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. വിചാരണ ജനുവരിയിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നെങ്കിലും പ്രോസിക്യൂട്ടറും വിചാരണ ജഡ്ജിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിചാരണ നടപടികൾ ദിവസങ്ങളോളം നീണ്ടുപോകുകയായിരുന്നു. 

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി