ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി, ഡൽഹിയിലേക്കുള്ള യാത്രക്കാർ ദുരിതത്തിൽ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

Published : Jul 31, 2026, 12:18 AM IST
Kochi Airport -kochi airport passengers protest after spicejet flight cancelled

Synopsis

കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു

കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ് ജെറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്തപ്പോൾ ഇന്ന് രാത്രി 10 മണിക്ക് പുറപ്പെടുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വൈകിട്ട് 3 മണിയോടെ വിമാനം പുലർച്ചെ 2 മണിക്കു മാത്രമേ പുറപ്പെടുകയുള്ളൂവെന്ന സന്ദേശം ലഭിച്ചു. പതിനൊന്ന് മണിയായപ്പോഴാണ് സർവീസ് റദ്ദാക്കിയെന്ന് പറയുന്നത്. പകരം താമസ സൗകര്യം നൽകാനോ ടിക്കറ്റ് നിരക്ക് നൽകാനോ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യാത്രക്കാർ കുത്തിയിരന്ന് പ്രതിഷേധിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താമസിച്ചിരുന്നത് തനിച്ച്, ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം
കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്