താമസിച്ചിരുന്നത് തനിച്ച്, ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതശരീരത്തിന് 3 ദിവസത്തെ പഴക്കം

Published : Jul 30, 2026, 11:20 PM IST
man living alone found dead in haripad home

Synopsis

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാറിനെയാണ് (57) മരിച്ചനിലയിൽ കണ്ടെത്തിയത്

ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാറിനെയാണ് (57) മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികൾ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഹാളിൽ മൃതദേഹം കണ്ടത്. സംഭവത്തിൽ പ്രാഥമികമായി ദുരൂഹതകളില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതിശക്ത മഴ, ജാ​ഗ്രതനിർദേശം; 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സമ്പൂർണ അവധി, കോഴിക്കോട് രണ്ട് താലൂക്കുകളിലും