ഓൺലൈൻ സേവനത്തിനായി കമ്പനിയെ നിശ്ചയിച്ചു, തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മദ്യവിൽപന തുടങ്ങിയേക്കും

Published : May 15, 2020, 06:34 AM IST
ഓൺലൈൻ സേവനത്തിനായി കമ്പനിയെ നിശ്ചയിച്ചു, തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മദ്യവിൽപന തുടങ്ങിയേക്കും

Synopsis

21 കമ്പനികളുടെ അപേക്ഷകളിൽ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സാങ്കേതിക സമിതി തെരെഞ്ഞെടുത്തത്. 

തിരുവനന്തപുരം: ഓണ്‍ ലൈൻ വഴി മദ്യ വില്പനക്കുള്ള ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. അതേ സമയം ബാറുകള്‍ തുറക്കാൻ അനുമതി നൽകിയാൽ പാഴ്സൽ വിൽക്കാൻ താൽപര്യമില്ലെന്നാണ് ബാറുടമകളടുടെ നിലപാട്.

21 കമ്പനികളുടെ അപേക്ഷകളിൽ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സാങ്കേതിക സമിതി തെരെഞ്ഞെടുത്തത്. സ്റ്റാർട്ട് അപ്പ്  മിഷനും, ഐടി മിഷനും ബെവ്ക്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് കമ്പനിയെ തെരെഞ്ഞെടുത്തത്. ഇന്ന് കമ്പനി പ്രതികളുമായി വീണ്ടും ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമാധാരണയിലേക്ക് നീങ്ങുക. 

18നോ 19 മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുൻപായി ഓണ്‍ ലൈൻ ടോക്കണ്‍ സംബന്ധിച്ച് ട്രയൽ നടത്തും. ബാറുകളിൽ നിന്നുള്ള പാഴ്സൽ വില്പനക്കും ഓൺ ലൈൻ ബുക്കിംഗ് വേണം. ബാറുകളിലെ മദ്യം പാഴ്സൽ വില്പന നടത്തേണ്ടത് ബെവ്കോയിലെ അതേ വിലയിലാണ്.

അതിനാൽ തന്നെ ബാറുടമകൾ പാഴ്സൽ വില്പനയോട് വലിയ താല്പര്യം കാണിക്കുന്നില്ല. ബാറുകളിലെ പാഴ്സൽ വില്പനക്ക് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം.എന്നാൽ ഇത് തത്കാലിക നടപടി മാത്രമാണെന്ന് സർക്കാർ വിശദീകരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ