
കൊച്ചി: പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് പദ്ധതിയൊരുക്കുന്നു. ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ തയ്യാറാക്കുന്നത്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 ക്യാമറകൾ സ്ഥാപിക്കാനാണ് പൊലീസിൻ്റെ തീരുമാനം. കച്ചവടക്കാർ, ഫ്ലാറ്റ് ഉടമകൾ,അടക്കമുള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 20,000 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
കേരളത്തിന്‍റെ സാമ്പത്തിക തലസ്ഥാനം കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കോടികളുടെ സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങളും കൂടിവരികയാണ്. നിസ്സാര കാരണങ്ങളുടെ പേരിലുള്ള തർക്കം കൊലപാതകങ്ങളിലേക്ക് വഴിമാറുന്നു.കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം സൗത്തിലും, കാക്കനാട് ഫ്ലാറ്റിലും കൊലപാതകമുണ്ടായത് ലഹരിയുടെ പേരിലാണ്. ഈ സഹാചര്യത്തിലാണ് നഗരത്തിൽ നിരീക്ഷണം ശക്തമാക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ഓപ്പറേഷൻ നിരീക്ഷണം തുടങ്ങുന്നത്. ഫ്ലാറ്റുടമകൾ, കച്ചവടക്കാർ, അടക്കമുള്ളവരുടെ പിന്തുണയോടെ രണ്ട് ലക്ഷം ക്യാമറകളാണ് കൊച്ചി നഗരത്തിൽമാത്രം തയ്യാറാക്കുക.
ജോലിക്കും പഠനത്തിനുമെല്ലാമായി നഗരത്തിൽ ആയിരക്കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽനിന്ന് കൊച്ചിയിലെ ഫ്ലാറ്റുകളിലും ഹോട്ടലുകളിലുമായി താൽക്കാലിക താമസം തേടുന്നുണ്ട്. സ്വന്തം ഫ്ലാറ്റിൽ മുറി ഷെയർ ചെയ്യുന്നവരുടെ വിശദാംശങ്ങൾപോലും അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്..പല ഫ്ലാറ്റ് ഉടമകളും വാടകയക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നില്ല. കാക്കനാട് യുവാവിനെ കൊന്ന് തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച ഓക്സോണിയ ഫ്ലാറ്റിൽ നിരീക്ഷണ ക്യാമറ ഇല്ലാതിരുന്നത് അന്വേഷണത്തിന് വലിയ തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം. ഓൾ കേരള ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനും മർച്ചന്‍റ് അസോസിയേഷൻ, അട്ക്കമുള്ളവർ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ? പ്രതികരിച്ച് ശശി തരൂര്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ? പ്രതികരിച്ച് ശശി തരൂര്‍
ദില്ലി : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന് ഉറപ്പായതോടെ മറ്റ് മുതിര്‍ന്ന നേതാക്കളിലേക്ക് സാധ്യതകളെത്തുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് ഒരു വശത്ത് നിന്നും ഉയര്‍ന്ന് കേൾക്കുമ്പോൾ ജി 23 യുടെ പ്രതീക്ഷ ശശി തരൂരിലാണ്. ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഇല്ലെങ്കിൽ സ്ഥാനാർത്ഥിയെ നിർത്തണമെന്നത് തന്നെയാണ് ജി 23 താൽപ്പര്യപ്പെടുന്നത്. ശശി തരൂരിനൊപ്പം മനീഷ് തിവാരിയുടെ പേരും അഭ്യൂഹങ്ങളിൽ മുന്നിലുണ്ട്. രാഹുലോ പ്രിയങ്കയോ മത്സരിക്കുകയാണെങ്കിൽ വോട്ട് പൂർണമായും ഏകീകരിക്കപ്പെടുമെങ്കിലും ഗെലോട്ടിന്റെ കാര്യത്തിൽ അതുണ്ടാകില്ലെന്നാണ് ജി 23 യുടെ പ്രതീക്ഷ.
എന്നാൽ താൻ മത്സരിക്കാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എഐസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നു തരൂർ വ്യക്തമാക്കി.
അതേ സമയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബാംഗമുണ്ടാകില്ലെന്ന് ഉറപ്പായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ലെന്നാണ് എഐസിസി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകില്ല. താൻ മത്സരിക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.