'ഡിജെ പാർട്ടികൾ ലഹരികേന്ദ്രങ്ങളാകുന്നു, പാർട്ടികൾ പുലർച്ചെവരെ നീളുന്നു'; ഡിജെ പാർട്ടികളുടെ സമയനിയന്ത്രണത്തിൽ പ്രതികരിച്ച് കൊച്ചി കമ്മീഷണർ

Published : Apr 29, 2026, 12:04 PM IST
kochi police dj party

Synopsis

പ്രധാന ലഹരി വിതരണക്കാരൻ കെവിനെ പിടികൂടിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് 11 മണിക്ക് തന്നെ ഡിജെ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് നിർദേശം നൽകിയത്.

കൊച്ചി: ഡി ജെ പാർട്ടികളുടെ സമയ നിയന്ത്രണത്തെക്കുറിച്ച് വിശദീകരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ചില പബ്ബുകളിലും ഹോട്ടലുകളിലും ഡിജെ പാർട്ടി പുലർച്ചെ വരെ നീളുന്ന സ്ഥിതിയുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. ‍ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗവും ശ്രദ്ധയിൽപ്പെട്ട് കേസെടുത്തിട്ടുണ്ട്. പല ഡിജെ പാർട്ടികളും ലഹരി കേന്ദ്രങ്ങളായി മാറുന്നു. 

പ്രധാന ലഹരി വിതരണക്കാരൻ കെവിനെ പിടികൂടിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് 11 മണിക്ക് തന്നെ ഡിജെ പാർട്ടികൾ അവസാനിപ്പിക്കണമെന്ന് നിർദേശം നൽകിയത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും കമ്മീഷണർ അറിയിച്ചു. ബാർ ലൈസൻസ് സമയവും ഡിജെ പാർട്ടി സമയവും വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതികൾ ചാടി പോയ സംഭവത്തിൽ 3 പോലീസുകാർക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു. അവരെ സ്ഥലം മാറ്റിയിട്ടുണ്ട്. രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം ഏറെക്കുറെ പൂർത്തിയായി എന്നും കുറ്റപത്രം കൊടുക്കാനുള്ള നടപടികളിലേക്ക് കടന്നു എന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

താലിയും കാൽ വിരലിലെ മോതിരവും പൊലീസ് സ്റ്റേഷനിലെ മേശപ്പുറത്ത് വെച്ച് യുവതി ഇറങ്ങിപ്പോയി, പിന്നാലെ ഭർത്താവും, ഭയന്ന് കുട്ടികൾ
പുസ്തകത്തിലുള്ളത് പല വകുപ്പുകളിലെയും തോന്നിവാസങ്ങളെന്ന് എൻ പ്രശാന്ത് ഐഎഎസ്; 'സംസാരിക്കാനുള്ള അവകാശം രാഷ്ട്രീയക്കാരുടെ കുത്തകയല്ല'