ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ്: 'സ്റ്റോപ്പ് മെമ്മോ നൽകിയത് പുതിയ കരാർ ഒപ്പിടാനെന്ന് കോർപറേഷൻ

Published : Jul 14, 2026, 06:22 PM IST
Brahmapuram

Synopsis

ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കാൻ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ വേണമെന്ന് കൊച്ചി കോർപ്പറേഷൻ ആവശ്യപ്പെട്ടു. ലാഭവിഹിതം, മാലിന്യം സ്വീകരിക്കുന്നതിലുള്ള പൂർണ്ണ അധികാരം, കൃത്യമായ ലീസ് കാലാവധി എന്നിവയാണ് കോർപ്പറേഷന്റെ പ്രധാന നിബന്ധനകൾ

കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ ഒപ്പിടണമെന്ന് കൊച്ചി കോർപ്പറേഷൻ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ക്ലീൻ കേരള കമ്പനി വിഭാവനം ചെയ്ത പദ്ധതിക്കായാണ് കോർപ്പറേഷൻ ഈ കർശന നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്. കോർപ്പറേഷന്റെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു എന്ന് ചൂണ്ടിക്കാട്ടി ഏകദേശം ഒരു മാസം മുൻപാണ് നഗരസഭ പ്ലാന്റിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതോടെയാണ് 20 ടൺ ശേഷിയുള്ള ഈ പദ്ധതിയുടെ പ്രവൃത്തികൾ പൂർണ്ണമായും സ്തംഭിച്ചത്.

നിലവിൽ സംസ്ഥാന സർക്കാർ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവർ ഉൾപ്പെടുന്ന ത്രികക്ഷി കരാറാണ് നിലവിലുള്ളത്. എന്നാൽ ഇതിന് പകരം കോർപ്പറേഷൻ സെക്രട്ടറിയുമായി നേരിട്ടുള്ള പുതിയ കരാർ വേണമെന്നാണ് നഗരസഭയുടെ ആവശ്യം. മാലിന്യത്തിന്റെ ഉറവിടം നിശ്ചയിക്കാനുള്ള അധികാരം: കൊച്ചിക്ക് പുറമേ മറ്റ് അയൽ പ്രദേശങ്ങളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യങ്ങളും ഇവിടെ സംസ്കരിക്കാൻ പദ്ധതിയുണ്ട്. എന്നാൽ ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കോർപ്പറേഷന് നൽകണമെന്നതാണ് പ്രധാന ആവശ്യം. പ്ലാന്റിന്റെ ലാഭത്തിൽ നിന്ന് കൃത്യമായ ഒരു വിഹിതം കൊച്ചി കോർപ്പറേഷന് ലഭിക്കണമെന്നും ആവശ്യമുണ്ട്. ബ്രഹ്മപുരത്ത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ പ്ലാന്റിന്റെ ലീസ് കാലാവധി കൃത്യമായി കരാറിൽ രേഖപ്പെടുത്തണമെന്നും, കാലാവധി കഴിയുമ്പോൾ ഭൂമി കോർപ്പറേഷന് തന്നെ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രഹ്മപുരത്ത് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടന വേളയിലാണ് ഈ പദ്ധതിയുടെയും തറക്കല്ലിട്ടത്. എന്നാൽ കോർപ്പറേഷന്റെ ആശങ്കകൾ പരിഹരിച്ചതിന് ശേഷം മാത്രമേ നിർമ്മാണം ആരംഭിക്കാവൂ എന്ന് അന്ന് തന്നെ ഞങ്ങൾ വ്യക്തമാക്കിയിരുന്നതാണെന്ന് മേയർ വികെ മിനിമോൾ വ്യക്തമാക്കി. അത് ലംഘിക്കപ്പെട്ടുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കോർപ്പറേഷനുമായി നേരിട്ടുള്ള കരാർ വേണമെന്ന ആവശ്യം തങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. പുതിയ കരാർ നിലവിൽ വരുന്നതോടെ സ്റ്റോപ്പ് മെമ്മോ പിൻവലിക്കുമെന്നും മേയർ വി.കെ. മിനിമോൾ വ്യക്തമാക്കി. കോർപ്പറേഷന്റെ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകിയ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പുതിയ നിബന്ധനകൾ അംഗീകരിച്ച് പുതിയ കരാർ ഒപ്പിടുന്നതോടെ മാത്രമേ കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന് ഏറെ സഹായകരമാകേണ്ട ഈ പ്ലാന്റിന്റെ നിർമ്മാണം പുനരാരംഭിക്കാൻ സാധിക്കൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തെ ചതിച്ചത് 'എൽനിനോ' പ്രതിഭാസം, വലിയ നഷ്ടം ഇരുട്ടിലാക്കുമോ? വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ്; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി, തൊപ്പിയുടെ കൂട്ടാളി മമ്മു പിടിയിൽ, പിടികൂടിയത് മഞ്ചേരി പൊലീസ്