കൊച്ചി കോർപ്പറേഷന്റെ പത്തൂരൂപയ്ക്ക് ഊണ് വൻ ഹിറ്റ്, അഞ്ച് ദിവസത്തിൽ എത്തിയത് പതിനായിരത്തിലേറെ പേർ

Published : Oct 14, 2021, 10:48 AM ISTUpdated : Oct 14, 2021, 10:53 AM IST
കൊച്ചി കോർപ്പറേഷന്റെ പത്തൂരൂപയ്ക്ക് ഊണ് വൻ ഹിറ്റ്, അഞ്ച് ദിവസത്തിൽ എത്തിയത് പതിനായിരത്തിലേറെ പേർ

Synopsis

പദ്ധതി പൊതുജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നാണ് അനില്‍കുമാര്‍ പറയുന്നത്. ഇതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ബാങ്ക് അക്കൗണ്ടും നഗരസഭ തുടങ്ങി. 

കൊച്ചി: പത്തൂരൂപക്ക് ഊണ്‍ നൽകുന്ന കൊച്ചി കോര്‍പറേഷന്‍റെ ജനകീയ ഹോട്ടലായ സമൃദ്ധി കൊച്ചി വന്‍ വിജയമെന്ന് മേയര്‍. അഞ്ച് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം ആളുകളാണ് ഭക്ഷണം കഴിക്കാന്‍ സമൃദ്ധി കൊച്ചിയിലെത്തിയത്. ഊണുകഴിക്കാനെത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടുന്നതിനാല്‍ പൊതുജനങ്ങളുടെ സഹായം സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. 

ഇരുപത് രൂപയിലധികം ചിലവുള്ള ഊണാണ് പത്തുരൂപക്ക് നല‍്കുന്നതെന്നും ഇതിനെല്ലാം കോര്‍പറേഷന്‍ ഫണ്ടാണ് ഉപയോഗിക്കുന്നതെന്നുമുള്ള വിമര്‍ശനം മേയര്‍ തള്ളി. പദ്ധതി പൊതുജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നാണ് അനില്‍കുമാര്‍ പറയുന്നത്. ഇതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ബാങ്ക് അക്കൗണ്ടും നഗരസഭ തുടങ്ങി. 

ഹോട്ടലില്‍ നിന്നും പാര്‍സല്‍ നല്‍കുന്നത് നഗരസഭ പരിമിതപ്പെടുത്തി. കരാര്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി കോണ്‍ട്രാക്ടര്‍മാര്‍  ദിവസവും നൂറിലധികം ഊണുകള്‍ വാങ്ങികൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണിത്. പ്രഭാതഭക്ഷണം ഉടന്‍ തുടങ്ങില്ലെന്നാണ് മേയര്‍ പറയുന്നത്. ഉച്ചഭക്ഷണ വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച ശേഷമായിരിക്കും ഇതാരംഭിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്