
കൊച്ചി: ഇന്ന് തുടങ്ങിയ കൊച്ചി നഗരസഭയുടെ (Kochi corporation) പത്ത് രൂപ ഊണിനായി (RS 10 meal) വന്‍ തിരക്ക്. സമൃദ്ധി അറ്റ് കൊച്ചി (samrudhi@kochi) പദ്ധതിയുടെ ആദ്യ ദിവസമായ ഇന്ന് 1500 ലധികം പേരാണ് ഊണ് കഴിക്കാനെത്തിയത്. രാവിലെ പതിനൊന്നര മുതല്‍ ഉച്ചയൂണ് കൊടുത്ത് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആളുകള്‍ ജനകീയ ഹോട്ടലിന്റെ വലിയ മുറ്റം കഴിഞ്ഞ റോഡിലേക്കും തിരക്കായപ്പോള്‍ 11ന് തന്നെ ചോറുവിതരണം തുടങ്ങി. ആദ്യ ദിവസം തന്നെ ചോറും സാമ്പാറും കൂട്ടുകറിയും രസവുമടക്കമുള്ള ചോറ് ആസ്വദിച്ച് കഴിച്ചാണ് വന്നവര്‍ മടങ്ങിയത്. 1500 പേര്‍ക്ക് ഉണ്ടാക്കിയ ഭക്ഷണം തീരാന്‍ അധികം സമയം വേണ്ടി വന്നില്ല. പിന്നെയുമെത്തിയവര്‍ക്കായി വീണ്ടും ഭക്ഷണം ഉണ്ടാക്കേണ്ടി വന്നെന്ന് കുടുംബശ്രീയിലെ സ്ത്രീകള്‍ പറഞ്ഞു.
കഴിച്ചവര്‍ക്കൊക്കെ നല്ല അഭിപ്രായം മാത്രം. 10 രൂപയ്ക്ക് കിട്ടുമെന്നത് മാത്രമല്ല സൂപ്പര്‍ ടേസ്റ്റാണെന്നും കഴിച്ചവര്‍ പറയുന്നു. നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ സ്വപ്ന പദ്ധതിയായ സമൃദ്ധി അറ്റ് കൊച്ചി തുടങ്ങിയിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ ഊണ്‍ മാത്രമാണ് നല്‍കുന്നത്. അടുത്തയാഴ്ച മുതല്‍ കുറഞ്ഞ നിരക്കിലെ സ്‌പെഷ്യലുകളെ കുറിച്ചാലോചിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam