കൊച്ചിയിൽ 3 പേർ പിടിയിൽ, അറസ്റ്റ് ബാങ്ക് വിവരങ്ങൾ കൈമാറുന്നതിനിടെ; നിരവധി പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്നവർ?

Published : Nov 07, 2026, 08:09 PM IST
Cyber Fraud

Synopsis

സാമ്പത്തിക തട്ടിപ്പുകൾക്കായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് നൽകുന്ന വൻ മാഫിയാ സംഘത്തിലെ മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പണം വാഗ്ദാനം ചെയ്ത് എ.ടി.എം കാർഡുകളും പാസ് ബുക്കുകളും ശേഖരിക്കുന്നതാണ് ഇവരുടെ രീതി. ബാങ്കിംഗ് രേഖകൾ കൈമാറുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുന്ന വൻ മാഫിയാ സംഘത്തിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി സൈബർ പോലീസും സൈബർ ഡോമും സംയുക്തമായി നടത്തിയ സൈബർ പട്രോളിംഗിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തിയത്.

വിപിൻ വിൻസെന്റ് (32, പള്ളുരുത്തി), അജിത് വർഗീസ് (27, കുമ്പളങ്ങി), മുഹമ്മദ് റോഷൻ (26, പാലക്കാട്) എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മറ്റുള്ളവരെ പ്രലോഭിപ്പിച്ച് അവരുടെ പാസ് ബുക്കുകൾ, എ.ടി.എം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പുകാർക്ക് കൈമാറുന്ന ഇടനിലക്കാരാണ് ഇവർ. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതിനിടെ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

അറസ്റ്റിലായ വിപിൻ വിൻസെന്റിനെതിരെ കൂത്താട്ടുകുളം, അരൂർ പോലീസ് സ്റ്റേഷനുകളിലും, അജിത് വർഗീസിനെതിരെ വീയപുരം പോലീസ് സ്റ്റേഷനിലും സമാന കുറ്റകൃത്യങ്ങൾക്ക് കേസുകൾ നിലവിലുണ്ട്. ഇവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലുള്ള കേസുകളും പോലീസ് അന്വേഷിച്ചു വരികയാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റ ആർ. നിശാന്തിനി ഐ.പി.എസിന്റെ കർശന നിർദ്ദേശപ്രകാരമാണ് നടപടി. സി.ഐമാരായ ശ്രീജിത്ത്, ഷിബിൻ, എസ്.ഐ ബേബി എന്നിവരടങ്ങിയ സൈബർ വിദഗ്ധരും, ഡാൻസാഫ് സംഘവും ചേർന്നാണ് അന്വേഷണം നടത്തിയത്. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന പ്രലോഭനത്തിൽ ബാങ്കിംഗ് രേഖകൾ കൈമാറുന്നവർക്കെതിരെയും ഇടനിലക്കാർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി നഗരത്തിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഏഴ് മണി വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
'മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല, ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനം എടുത്തത്'; മറുപടിയുമായി മുഖ്യമന്ത്രി