കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം, യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി

By Web TeamFirst Published Aug 22, 2021, 6:18 PM IST
Highlights

വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. തകരാർ പരിഹരിച്ച് നാളെയോടെയാകും യാത്ര ആരംഭിക്കുക.  

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് ഉച്ചക്ക് 1.30 പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി. തകരാർ പരിഹരിച്ച് നാളെയോടെയാകും യാത്ര പുനരാരംഭിക്കുക. 

ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരായ കുട്ടികളും രോഗികളും പ്രായമായവരും അടക്കമുള്ളവർ ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ഇതോടെയാണ് വിമാനം വൈകുന്നതിന്റെ കാരണം അറിയിക്കാൻ പോലും അധികൃതർ തയ്യാറായത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!