കൊച്ചി മെട്രോ: പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയകരം

By Web TeamFirst Published Jul 21, 2019, 8:42 AM IST
Highlights

മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍ നടത്തിയത്. 1.3 കിലോമീറ്ററിൽ ആണ് ട്രയൽ റൺ നടത്തിയത്.

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമെന്ന് കൊച്ചി മെട്രോ അധികൃതർ. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍ നടത്തിയത്. 1.3 കിലോമീറ്ററിൽ ആണ് ട്രയൽ റൺ നടത്തിയത്.

90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത് ഈ പുതിയ പാതയിലാണ്. തൂണുകള്‍ കുറച്ച് ദൂരം കൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് ക്യാന്‍ഡി ലിവര്‍. ഈ ക്യാന്‍ഡി ലിവര്‍ പാലമുള്‍പ്പെടുന്ന ഭാഗത്താണ് ട്രെയിന്‍ ആദ്യഘട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ വേഗത കൂട്ടി, കൂടുതൽ ഭാഗങ്ങളിൽ പരീക്ഷണ ഓട്ടം നടത്തും.

click me!