ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധക്ക്; യുപിഎസ്‍‍സി പരീക്ഷ നടക്കുന്ന ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

Published : Aug 29, 2024, 11:18 AM ISTUpdated : Aug 29, 2024, 11:25 AM IST
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധക്ക്; യുപിഎസ്‍‍സി പരീക്ഷ നടക്കുന്ന ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

Synopsis

 സെപ്റ്റംബര്‍ ഒന്നിന് അരമണിക്കൂര്‍ നേരത്തെയായിരിക്കും കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കുക

കൊച്ചി:യുപിഎസ്‍സി പരീക്ഷ നടക്കുന്നതിനാല്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനും അധിക സര്‍വീസുമായി കൊച്ചി മെട്രോ.സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച്ച യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്‍ററിൽ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിൽ സർവ്വീസ് ആരംഭിച്ചിരുന്നത്. അരമണിക്കൂര്‍ നേരത്തെയാണ് സര്‍വീസ് ആരംഭിക്കുന്നത്. സമയം ദീര്‍ഘിപ്പിച്ചതിനാല്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിക്കും. ഇത് കൂടുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകും. 

ബിംബങ്ങൾ വീണുടഞ്ഞു, 'തിമിംഗലങ്ങളുടെ' പേരുകൾ ഇപ്പോഴും ഇരുട്ടിൽ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ടി പദ്മനാഭൻ

 

PREV
click me!

Recommended Stories

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ
തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു