ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Published : Jul 16, 2026, 03:56 AM IST
Umrah pilgrim death at airport

Synopsis

ഉംറ കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം സ്വദേശി ഖദീജ ആണ് മരിച്ചത്.

റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) ആണ് ജിദ്ദയിൽ അന്തരിച്ചത്. പരേതനായ കെ ബി അലിയാണ് ഭർത്താവ്.

തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്. നിലവിൽ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സിറാജുദ്ദീൻ, റസീന, സിജിന എന്നിവർ മക്കളും മുഹമ്മദാലി, ഉണ്ണി അബുബക്കർ എന്നിവർ മരുമക്കളുമാണ്. മരണാനന്തര നിയമ നടപടികൾ വേഗത്തിലാക്കുന്നതിനായി ജിദ്ദ കെ എം സി സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ വൻ കവർച്ച; ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നു, 23 പവൻ സ്വർണം കവർന്നു, സിസിടിവികളടക്കം പരിശോധിച്ച് അന്വേഷണം
കാന്തപുരത്തിന്റെ പരാമർശം, ഓണാഘോഷത്തിലെ വന്ദേമാതരം, സിപിഐ-സിപിഎം തർക്കം: നിലപാട് വ്യക്തമാക്കി സാംസ്കാരിക മന്ത്രി