ശബരിമല: രാജരാജവർമയെ തള്ളി പന്തളം കൊട്ടാരം; 'മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രം, നിലപാട് വ്യക്തിപരം'

Published : Jul 15, 2026, 10:52 PM IST
Sabarimala

Synopsis

ശബരിമലയിലെ ആചാരങ്ങളെയും തന്ത്രിയെയും സംബന്ധിച്ച് രാജരാജവർമ്മ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ തള്ളി പന്തളം കൊട്ടാരം നിർവാഹക സംഘം. കൊട്ടാരത്തിന്റെ പൊതുവായ നിലപാടുകൾ അറിയിക്കാൻ ചുമതലപ്പെട്ടവർ പന്തളം കൊട്ടാരം വലിയതമ്പുരാനും നിർവ്വാഹക സംഘവും മാത്രമാണെന്നും അവർ അറിയിച്ചു.

പന്തളം: ശബരിമലയിലെ തന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആചാരങ്ങളിലും ഉടമസ്ഥാവകാശങ്ങളിലും രാജരാജവർമ്മ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ പന്തളം കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം. കൊട്ടാരം കുടുംബാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകൾ മാത്രമാണ് അവയെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

പന്തളം കൊട്ടാരത്തിന്റെ പൊതുവായ നിലപാടുകൾ ഔദ്യോഗികമായി അറിയിക്കാൻ ചുമതലപ്പെട്ടിട്ടുള്ളത് പന്തളം കൊട്ടാരം വലിയതമ്പുരാനും കൊട്ടാരം കുടുംബാംഗങ്ങളുടെ സംഘടനയായ കൊട്ടാരം നിർവ്വാഹക സംഘവും മാത്രമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. കൊട്ടാരത്തിലെ മുന്നൂറോളം വരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ മാത്രമാണ് രാജരാജവർമ്മ. അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വെറും വ്യക്തിപരമായ അഭിപ്രായങ്ങളായി മാത്രം കണ്ടാൽ മതിയെന്നും നിർവ്വാഹക സംഘം വ്യക്തമാക്കി. പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പ്രദീപ് കുമാർ വർമ്മ, സെക്രട്ടറി സുരേഷ് വർമ്മ എന്നിവരാണ് പത്രക്കുറിപ്പിലൂടെ കൊട്ടാരത്തിന്റെ ഔദ്യോഗിക നിലപാട് വിശദീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജൂലൈ 8-ന് തുടങ്ങിയ പരിശോധന, 13 ന് അവസാനിച്ചപ്പോൾ 67979 വാഹനങ്ങൾ പൂർത്തിയാക്കി; 2936 പേർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്
ഡോക്ടര്‍ ദമ്പതിമാരുടെ ഫ്‌ളാറ്റില്‍ നിന്ന് കളവ് പോയത് ഏഴ് പവന്‍റെ ആഭരണം, വിളിച്ചുവരുത്തി ചോദ്യം ചെയ്തപാടെ കള്ളി വെളിച്ചത്തായി; അറസ്റ്റ്