എറണാകുളം സ്വദേശികളായ അമ്മയും മകളും ദില്ലിയിൽ കൊല്ലപ്പെട്ട നിലയിൽ

Published : Mar 09, 2020, 04:08 PM ISTUpdated : Mar 09, 2020, 04:14 PM IST
എറണാകുളം സ്വദേശികളായ അമ്മയും മകളും ദില്ലിയിൽ കൊല്ലപ്പെട്ട നിലയിൽ

Synopsis

ദില്ലി വസുന്ധര എൻക്ലെവിലുള്ള അപാർട്ടുമെന്‍റിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ദില്ലി: ദില്ലിയിൽ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  എറണാകുളം സ്വദേശികളായ സുമിത വാത്സ്യ  മകൾ സമൃത വാത്സ്യ എന്നിവരാണ് മരിച്ചത്. ദില്ലി വസുന്ധര എൻക്ലെവിലുള്ള ഇവരുടെ അപാർട്ട്മെന്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വീട്ട് ജോലിക്കാരി രാവിലെ ജോലിക്കായി എത്തിയപ്പോൾ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.  ന്യൂ അശോക് നഗർ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാൽ ബഹദൂർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന്  കൊണ്ട് പോയി.

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത