
കൊച്ചി: എറണാകുളം നായരമ്പലത്ത് (Nayarambalam) വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ച (Sindhu and son burned to death) സംഭവത്തില്‍ പൊലീസ് (Police) അന്വേഷണത്തിലെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിന്ധുവിന്റെ കുടുംബം നിയമപോരാട്ടത്തിന്. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം റൂറല്‍ എസ്പിക്ക് പരാതി നല്‍കും. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിന്ധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ (Congres leaders) ആവശ്യപ്പെട്ടു. മരണത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ സിന്ധു (Sindhu) മുമ്പ് പൊലീസിന് പരാതി നല്‍കിയരുന്നു. ദീലിപ് (Dileep) നിരന്തരമായി ശല്യപ്പെടുത്തുന്നെന്ന പരാതിയില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. നിലവില്‍ ആത്മഹത്യ പ്രേരണക്കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മരണം നടന്ന ദിവസം ഇയാള്‍ സിന്ധുവിന്റെ വീട്ടില്‍ എത്തിയിരുന്നോ, ഇവര്‍ തമ്മില്‍ എന്തെങ്കിലും വാക്കുതര്‍ക്കമുണ്ടായോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിന്ധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സിന്ധുവിന്റെ പരാതി കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസും മരണത്തിന് ഉത്തരവാദികളെന്ന് ഷിയാസ് പറഞ്ഞു. കെ ബാബു എംഎല്‍എ, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam