Asianet News MalayalamAsianet News Malayalam

Sandeep Murder : ഫോണ്‍ കോള്‍ തന്റേത് തന്നെയെന്ന് വിഷ്ണു; സന്ദീപ് വധക്കേസില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍

നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം. സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം.
 

Sandeep Murder case: Police got crucial evidence
Author
Thiruvalla, First Published Dec 8, 2021, 6:52 AM IST

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി (CPM Local secretary) പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ (Sandeep Murder)  കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന്. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം(Phone call)  തന്റെതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച് തെളിവെടുക്കും. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലിരിക്കെയുള്ള ചോദ്യം ചെയ്യലിലാണ് അഞ്ച് പ്രതികളും നിര്‍ണായകമായ വിവരങ്ങള്‍ മൊഴി നല്‍കിയത്. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം. സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം. ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സന്ദീപ് വധക്കേസിലെ പ്രതികള്‍ മുമ്പ് പല കേസുകളില്‍പ്പെട്ടപ്പോഴും സഹായങ്ങള്‍ നല്‍കിയത് മിഥുനാണ്. ഇയാളുടെ സഹോദരനും ഈ പ്രതികള്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനഫലം കിട്ടാനുണ്ട്. ഇതിനിടെ അഞ്ചാം പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് വടിവാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമാനുരില്‍ പിടിച്ചുപറി കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ കഴിയുന്നതിനിടയിലാണ് അഞ്ചംഗ സംഘം സന്ദീപിനെ വധിച്ചതെന്നും പൊലീസിന് മൊഴി നല്‍കി. ഹരിപ്പാട് സ്വദേശിയായ അരുണിനെ തട്ടിക്കൊണ്ട് വന്ന് മര്‍ദ്ദിക്കാനാണ് പ്രതികള്‍ തിരുവല്ല കുറ്റൂരില്‍ മുറി വാടകയ്‌ക്കെടുത്തത്. കരുവാറ്റയില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയ രതീഷിന് വേണ്ടിയാണ് അരുണിനെ തട്ടിക്കൊണ്ട് വന്നത്. നിലവില്‍ ആലപ്പുഴയില്‍ റിമാന്റില്‍ കഴിയുന്ന രതീഷിനെയും സന്ദീപ് വധക്കേസില്‍ പ്രതി ചേര്‍ത്തു.

തെറ്റായ മേല്‍വിലാസം നല്‍കി പൊലീസിനെ തെറ്റിധരിപ്പിച്ച മണ്‍സൂറിന്റെ കൂടുതല്‍ വിവരങ്ങളറിയാനാണ് ഇയാളുമയി അന്വേഷണ സംഘം കാസര്‍ഗോഡെക്ക് പോകുന്നത്. കഴിഞ്ഞ ആഴ്ചയാണ് സിപിഎം പെരിങ്ങ ലോക്കല്‍ സെക്രട്ടറിയായ പിബി സന്ദീപ് കൊല്ലപ്പെട്ടത്. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. പിന്നീല്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios