
കൊച്ചി: ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാർത്ത അറിഞ്ഞതെന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന കോതമംഗലം സ്വദേശിയുടെ ഭർത്താവ് ഷിബു. ഇന്നലെ റഗുലര്‍ ചെക്കപ്പായിരുന്നു. വൈകിട്ട് നാല് മണിക്കാണ് ഡോക്ടറെ കാണാനെത്തിയത്. ഞങ്ങളിരിക്കുമ്പോഴാണ് ഡോക്ടര്‍ക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു കോളു വരുന്നത്. അതിന് ശേഷമാണ് നാളെ ശസ്ത്രക്രിയ ചെയ്യാമെന്ന കാര്യം ഡോക്ടര്‍ പറയുന്നത്. അപ്പോള്‍ തന്നെ ഭാര്യയെ അഡ്മിറ്റ് ചെയ്തു. സര്‍ക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മൃതസജ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഒരു മാസമായപ്പോഴാണ് വിവരം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പവന്‍ഹന്‍സ് ഹെലിക്കോപ്ടറില്‍ ഹൃദയം കൊച്ചിയില്‍, ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിക്കുന്നത്. പൊലീസിന്‍റെ ഹെലികോപ്റ്ററിലാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചത്. നാല് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ ഹൃദയം ആശുപത്രിയിലേക്ക് എത്തി. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam