
കൊച്ചി: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പത്ത് കോടിയിലേറെ രൂപയാണ് അനുവദിച്ചത്. കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകും. 78,498 മത്സ്യത്തൊഴിലാളികൾക്കും 27020 അനുബന്ധ തൊഴിലാളികൾക്കുമാണ് സഹായം ലഭിക്കുക.
കേസെടുത്ത് നിയമനടപടിയിലേക്ക് കടക്കണമെന്ന് നിയമ വിദഗ്ധര്‍
കൊച്ചിയുടെ പുറംകടലില്‍ ചരക്കുകപ്പല്‍ മുങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഗുരുതര സമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയ സംഭവത്തെ സര്‍ക്കാര്‍ നിസാരമായി കാണരുതെന്ന് നിയമ വിദഗ്ധര്‍. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ ഉടന്‍ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്ന് മാരിടൈം നിയമവിദഗ്ധന്‍ വിജെ മാത്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നര്‍ കപ്പലില്‍ കയറ്റിയതിലുള്ല അപാകതയാണോ എന്നടക്കം പരിശോധിക്കണം. മീനുകളുടെ പ്രജനനത്തെപോലും ബാധിക്കുന്നതാണ് അപകടമെന്നും വിജെ മാത്യുസ് മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam