
ദില്ലി: കൊച്ചി സിനഗോഗ് തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) ഏറ്റെടുത്തു. എബിൻ ബാബുപോൾ പ്രതിയായ കേസിൽ കേരള പൊലിസ് യു എ പി എ ചുമത്തിയിരുന്നു. വിദേശികളുമായി അടക്കം എബിൻ ബന്ധപ്പെട്ടിരുന്നതിനാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്ന് നേരത്തെ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിലാണ് പ്രതി തീയിട്ടത്. യു എ പി യെ 16, 18 വകുപ്പുകളാണ് എബിൻ പോളിനെതിരെ കേരള പൊലീസ് ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ അഖണ്ഡത തകർക്കാൻ ലക്ഷ്യമാക്കിയുള്ള ഭീകര പ്രവർത്തനം, ഭീകരാക്രമണത്തിനുള്ള ഗൂഢാലോചന എന്നിവയാണ് വകുപ്പുകൾ. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉള്ളതായി സംശയിക്കുന്നു എന്നും വിശദമായി അന്വേഷണത്തിനായാണ് യു എ പി എ ചുമത്തിയതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
അതേസമയം സിനഗോഗിന് മുന്നിലെ തീവെയ്പ്പിന് പുറമെ പ്രതി എബിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി കേരള പൊലീസ് ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ടതും മൂവാറ്റുപുഴയിലെ തന്നെ ഒഴിഞ്ഞ വീട്ടിൽ തീയിട്ടതിനുമാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ കേരള പൊലീസ് സംഘം എബിൻ പോൾ പഠിച്ച പൂനയിലെ സ്ഥാപനത്തിലെത്തിയടക്കം വിവരങ്ങൾ ശേഖരിച്ചിരുന്നു. അതേസമയം പ്രതിയെ നിയന്ത്രിച്ചിരുന്ന ബോസ് എന്ന അജ്ഞാതനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ടെലിഗ്രാം വിവരങ്ങൾ ലഭിച്ചാൽ മാത്രമാകും ഇത് സാധ്യമാകുകയെന്നാണ് വ്യക്തമാകുന്നത്. കേസ് എൻ ഐ എ ഏറ്റെടുത്ത സ്ഥിതിക്ക് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ശേഷമാകും എൻ ഐ എയുടെ വിശദമായ അന്വേഷണം.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam