
കൊച്ചി: കൊച്ചിയിൽ ടാറ്റൂ (Tattoo) ചെയ്യാനെത്തിയ യുവതികളെ ടാറ്റൂ ആർട്ടിസ്റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതി പി.എസ് സുജേഷിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ (inkfected Tattoo studio) പൊലീസ് പരിശോധന നടക്കുകയാണ്. ചേരാനെല്ലൂർ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഈ സ്റ്റുഡിയോയിൽ വെച്ചാണ് ലൈംഗിക പീഡനമുണ്ടായതെന്നായിരുന്നു പെൺകുട്ടികളുടെ പരാതി.
ഒളിവിൽ പോയ പ്രതി ഇങ്ക്ഫെക്ടഡ് സെന്‍റർ ഉടമ സുജീഷിന്‍റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയത്. ആറ് യുവതികളാണ് ഇയാൾക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുള്ളത്. സ്വകാര്യ സ്ഥലങ്ങളിൽ ടാറ്റൂ വരക്കുന്നതിനിടെ പ്രതി തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പരാതി. സംഭവത്തിൽ പാലാരിവട്ടം, ചേരാനെല്ലൂർ സ്റ്റേഷനുകളിലായാണ് കേസുകൾ എടുത്തിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2017 മുതൽ തുടങ്ങിയ പീഡനങ്ങളെ കുറിച്ചാണ് യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാനെന്ന പേരിൽ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പെൺകുട്ടികളുടെ മൊഴിയിലുണ്ട്.
Tattoo Rape Case : 'അറസ്റ്റ് ഉടന്‍'; ഒളിവിലുള്ള പ്രതിയെക്കുറിച്ച് സൂചനയെന്ന് കമ്മീഷണര്‍
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സുജീഷിനെതിരെ കൂടുതൽ പരാതികൾ വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
Tattoo Artist Sexual Harassement : കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ്; ഒരു യുവതി കൂടി പരാതി നൽകി
ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്‍റർ കൊച്ചിയിലെ ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ പ്രധാന കേന്ദ്രമാണ്. ടാറ്റൂ സെന്‍ററുകൾ തമ്മിലുള്ള തർക്കമാണ് പരാതിക്ക് പിറകിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും പൊലീസ് അത് തള്ളുകയാണ്. സംഭവത്തിൽ കർശന നടപടി വേണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ കൂടുതൽ ടാറ്റൂ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടങ്ങി. ജീവനക്കാരുടെ വിശദാംശങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam