ലക്ഷ്വറി ബസുകളുമായി കെഎസ്ആര്‍ടിസി; ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ് തലസ്ഥാനത്ത് എത്തി

Published : Mar 05, 2022, 03:16 PM IST
ലക്ഷ്വറി ബസുകളുമായി കെഎസ്ആര്‍ടിസി; ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ് തലസ്ഥാനത്ത് എത്തി

Synopsis

കെഎസ്‌ആർടിസിക്ക്  സർക്കാർ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള പുതിയ  ബസുകൾ പുറത്തിറക്കുന്നത്. 

തിരുവനന്തപുരം: ദീർഘദൂര സർവ്വീസുകള്‍ക്കായി മികച്ച ലക്ഷ്വറി ബസുകളൊരുക്കാന്‍ കെഎസ്ആര്‍ടിസി (KSRTC) തയ്യാറെടുക്കുന്നു. കെഎസ്ആർടിസി വാങ്ങിയ ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ്സ് തിരുവന്തപുരത്ത് എത്തി. കെഎസ്‌ആർടിസിക്ക്  സർക്കാർ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള പുതിയ  ബസുകൾ പുറത്തിറക്കുന്നത്. ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ   ആദ്യ എട്ട് സ്ലീപ്പർ ബസുകളാണ് ഈ മാസം കെഎസ്ആർടിസിക്ക് കൈമാറുന്നത്. ഇതില്‍ ആദ്യ ബസാണ് തിരുവനന്തപുരത്ത് എത്തിച്ചത്.   

ഇത് കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ  20 സെമി സ്ലീപ്പർ, 72 നോൺ എസി ബസുകളും ഘട്ടം ഘട്ടമായി  കെഎസ്ആർടിസിക്ക് ലഭിക്കും. സര്‍ക്കാര്‍ അനുവദിച്ച 50 കോടിയില്‍  ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകൾ കൂടി  വാങ്ങുവാനുള്ള  ഉത്തരവും സർക്കാർ നൽകിയിട്ടുണ്ട്. ഇതോടെ 116 ബസുകള്‍ ഉടൻ കെഎസ്ആർടിസിയില്‍ എത്തും. കെഎസ്ആർടിസി - സിഫ്റ്റ് ഈ ബസുകൾ ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് വേണ്ടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പുതിയ ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വഴിയോ , കെഎസ്ആര്‍ടിസി നേരിട്ടോ സര്‍വ്വീസ് നടത്തുമെന്നതില്‍  ഹൈക്കോടതി വിധി നിര്‍ണ്ണായകമാകും.

PREV
Read more Articles on
click me!

Recommended Stories

ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും