
കൊച്ചി: കൊച്ചി തമ്മനത്ത് കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്ന് മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കുന്നത് വൈകും.നാളെ വൈകിട്ടോ മറ്റന്നാളോ മാത്രമേ പമ്പിങ് തുടങ്ങാനാകുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.അതുവരെ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കും. ദിവസേന മൂന്നു തവണ പമ്പിങ് നടത്തും. വെള്ളം എത്താത്തിടത്തേക്ക് ടാങ്കര്‍ ലോറികളിൽ വെള്ളം എത്തിക്കും. ജല അതോറിറ്റിയുടെ കൂറ്റൻ ടാങ്ക് തകർന്ന് പ്രദേശത്ത് കനത്ത നാശമാണ് ഉണ്ടായത്. കൊച്ചി തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ അടക്കം ഒഴുകിപ്പോയി. ഒരുകോടി 38 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. കോര്‍പ്പറേഷനിലും ചേരാനെല്ലൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടെ 30 ശതമാനം ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കി.കുത്തിയൊലിക്കുന്ന വെള്ളത്തിന്‍റെ ശബ്ദം കേട്ടാണ് തമ്മനം കുത്തേപ്പാടി റോഡില്‍ താമസിക്കുന്നവര്‍ പുലര്‍ച്ചെ
രണ്ട് മണി സമയം ഞെട്ടി ഉണര്‍ന്നത്. പ്രദേശവാസിയായ ടോണിയാണ് വെള്ളം ഒഴുകിയെത്തുന്നത് ആദ്യം കണ്ടത്.പ്രളയ സമാനമായ അവസ്ഥാണ് വീടുകളിലെല്ലാം. നല്ല ഉറക്കത്തിലായതിനാല്‍ പലര്‍ക്കും കാര്യമെന്താണെന്ന് മനസിലാക്കാന്‍ സമയമെടുത്തു.നേരം വെളുത്തപ്പോഴേക്കും വെള്ളമിറങ്ങിപ്പോയെങ്കിലും വൻ നാശമാണ് ഉണ്ടായത്. മതിലുകള്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. കാറുകളടക്കം കുത്തിയൊലിച്ചുപോയി. ഇരുചക്രവാഹനങ്ങളടക്കം ദൂരേക്ക് ഒഴുകിപോയി. സംഭവത്തെ തുടര്‍ന്ന്എംഎല്‍എമാരും കളക്ടറുമെല്ലാം സ്ഥലത്തെത്തി കൊച്ചി കോര്‍പ്പറേഷനിലെ പ്രധാനമേഖലളിലെല്ലാം കുടിവെള്ളമെത്തുന്നത് ഈ ടാങ്കില്‍ നിന്നാണ്. ചേരാനെല്ലൂര്‍ പഞ്ചായത്തിലേക്കും ഇവിടെനിന്നുതന്നെയാണ് പമ്പിങ്, രണ്ട് ചേമ്പറുകളുള്ള ടാങ്കില്‍ ഒരു ചേമ്പറാണ് പൊട്ടിയിരിക്കുന്നത്.30 ശതമാനം കുടിവെള്ള വിതരണം മുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam