
കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റി കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ശേഷം പ്രായമായ സ്ത്രീയെയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്തയാളെ കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് സ്വദേശി അലക്സാണ് പിടിയിലായത്.
തിരുവനന്തപുരം സ്വദേശികളായ അമ്മയേയും മകളേയുമാണ് ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎ യിൽ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയത്ത് ഇവരുടെ ഹൃദയ സംബന്ധമായ അസുഖം മാറ്റാൻ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി ഇയാൾ 16 ലക്ഷം രൂപ കൈവശപ്പെടുത്തി.
അതിനു ശേഷം ഇവരുടെ എടിഎം കാർഡ് തട്ടിയെടുത്ത് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങുകയും ചെയ്തു. പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഇവർ പൊലീസിൽ പരാതിപ്പെട്ടത്. തട്ടിയെടുത്ത പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയതായി പൊലീസ് കണ്ടെത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam