കൊച്ചി ബ്ലാക്മെയിലിം​ഗ് കേസ്; കൂടുതൽ പ്രതികളുണ്ട്, തട്ടിപ്പിനിരയായവർ സിനിമാക്കാർ മാത്രമല്ലെന്നും പൊലീസ്

By Web TeamFirst Published Jun 27, 2020, 9:32 PM IST
Highlights

സിനിമാക്കാർ മാത്രമല്ല ഇവരുടെ തട്ടിപ്പിനിരയായത്. റിസപ്ഷനിസ്റ്റുകളും ഇവന്റ്മാനേജ്മെന്റ് ജീവനക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.
 

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ഡിസിപി ജെ.പൂങ്കുഴലി പറഞ്ഞു. പ്രതികളെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. സിനിമാക്കാർ മാത്രമല്ല ഇവരുടെ തട്ടിപ്പിനിരയായത്. റിസപ്ഷനിസ്റ്റുകളും ഇവന്റ്മാനേജ്മെന്റ് ജീവനക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

പിടിയിലായ പ്രതികളെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഷെരീഫ്  ഉൾപ്പടെയുള്ളവരെ  എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് ചോദ്യം ചെയ്തത്.  ആകെ ഒമ്പത് പ്രതികളാണുള്ളതെന്നായിരുന്നു ഇതുവരെ പൊലീസ് പറഞ്ഞത്. നിലവിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തും.

കേസിൽ പിടിയിലായ  ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് ഐ ജി വിജയ് സാഖറെ നേരത്തെ അറിയിച്ചിരുന്നു. പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം.

Read Also: പ്രതികൾ വീട്ടിലെത്തിയത് ആക്രമിക്കാനെന്ന് സംശയിക്കുന്നതായി ഷംന കാസിം: കേരള പൊലീസിനെയോർത്ത് അഭിമാനം...

 

click me!