കൊടകര കുഴൽപ്പണ കേസ്; ഇഡിയും ഇൻകം ടാക്സും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

Published : Mar 02, 2025, 01:41 PM ISTUpdated : Mar 02, 2025, 01:57 PM IST
കൊടകര കുഴൽപ്പണ കേസ്; ഇഡിയും ഇൻകം ടാക്സും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

Synopsis

അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്കും ഇൻകം ടാക്സിനും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജൻസികൾക്ക് കത്ത് നൽകിയത്.

തൃശ്ശൂ‍ര്‍: കൊടക്കര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം. അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും ഇൻകം ടാക്സും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജൻസികൾക്ക് കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൃശൂർ ബിജെപി ഓഫീസിലേക്ക് കള്ളപ്പണം വന്നുവെന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്‍റെ വെളിപ്പെടുത്തൽ.

2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. തുടർന്ന് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തിട്ടുള്ളത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി.

Also Read: 'ജീവിതമാകണം ലഹരി'; അക്രമങ്ങള്‍ക്കും ലഹരിക്കുമെതിരെ കേരളത്തെ ഒന്നിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് മെഗാ ലൈവത്തോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം