കൊടകര കുഴൽപ്പണ കേസ്: നിയമസഭയിൽ അടിയന്തര പ്രമേയമായമായി ഉന്നയിക്കാന്‍ പ്രതിപക്ഷം

By Web TeamFirst Published Jul 26, 2021, 6:55 AM IST
Highlights

കേസിൽ ബിജെപിയുമായി ഒത്തു തീർപ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം.

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കും. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ കുഴൽപ്പണം തട്ടിയെടുത്തത് പ്രതിപക്ഷം അടിയന്തരമായി സഭയിൽ അവതരിപ്പിച്ചിരുന്നു. അടിയന്തരപ്രമേയ വേളയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വലിയ വാകപോര് നടന്നിരുന്നു. 

കേസിൽ ബിജെപിയുമായി ഒത്തു തീർപ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഒത്തുതീർപ്പുണ്ടെങ്കിൽ പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം നൽകുകയും ബിജെപി നേതാക്കളെ സാക്ഷികളാക്കുകയും ചെയ്തിനു ശേഷമാണ് വീണ്ടും പ്രതിപക്ഷം അടിയന്തര പ്രമേയം സഭയിൽ കൊണ്ടുവരുന്നത്. ബിജെപി നേതാക്കളെ സംരക്ഷക്കാൻ ഒത്തുതീർപ്പുണ്ടാക്കിയെന്ന ആരോപണം പ്രതിപക്ഷം ഇന്നും ഉന്നയിക്കാനാണ് സാധ്യത.

click me!