കോടഞ്ചേരി വിവാഹ വിവാദം; ഹൈക്കോടതിയിൽ ഹാജരാകുമെന്ന് വധു ജോയ്സ്ന, നടപടി പിതാവിന്റെ ഹേബിയസ് കോര്‍പ്പസിൽ

Published : Apr 17, 2022, 10:22 AM ISTUpdated : Apr 17, 2022, 10:30 AM IST
കോടഞ്ചേരി വിവാഹ വിവാദം; ഹൈക്കോടതിയിൽ ഹാജരാകുമെന്ന് വധു ജോയ്സ്ന, നടപടി പിതാവിന്റെ ഹേബിയസ് കോര്‍പ്പസിൽ

Synopsis

മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. 

കൊച്ചി: ഹൈക്കോടതിയിൽ (High Court) ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ (Intercast Marriage) ഷെജിനും ജോയ്സ്നയും. 19നാണ് ജോയ്സന ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. 19 ന് ജോയ്സ്നയെ ഹാജരാക്കാൻ പൊലീസിന് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. 

 

ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരുമിപ്പോൾ ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസം.  രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിൻ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, തങ്ങളെ സ്വസ്ഥമായി  ജീവിക്കാൻ അനുവദിക്കണമെന്നും ഷെജിൻ ആവശ്യപ്പെട്ടിരുന്നു.

Read More: ഞങ്ങൾ ആലപ്പുഴയിലുണ്ട്, സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് ഷെജിൻ 

ഏപ്രിൽ ഒമ്പതിന് വൈകീട്ടാണ് കോ‍ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ കൈകൾ വെട്ടി മാറ്റും; കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്
ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം; വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്