ഗവർണർക്കെതിരെ വീണ്ടും കോടിയേരി,കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുന്നു,ഗവർണറും സർക്കാരും രണ്ട് പക്ഷത്ത്

Published : Aug 25, 2022, 06:37 AM ISTUpdated : Aug 25, 2022, 08:23 AM IST
ഗവർണർക്കെതിരെ വീണ്ടും കോടിയേരി,കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുന്നു,ഗവർണറും സർക്കാരും രണ്ട് പക്ഷത്ത്

Synopsis

സർക്കാർ ഗവർമഡർ ചേരി തിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ്. ഇതിൽ ഏതുകക്ഷി ഏതു ഭാഗത്ത്‌ നിൽക്കുന്നുവെന്നത് പ്രധാനം ആണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ. മോദി സർക്കാരിന്‍റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഗവർണറും സർക്കാരും രണ്ട് പക്ഷത്തായി നിലകൊള്ളുകയാണ്. ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിൽ ആണ് .ഈ ചേരിതിരിവ് മോദി നയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ്. ഇതിൽ ഏതുകക്ഷി ഏതു ഭാഗത്ത്‌ നിൽക്കുന്നുവെന്നത് പ്രധാനം ആണെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.  പാർട്ടി മുഖപത്രം ആയ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആണ് ഭിന്നതയുടെ ആഴം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ തന്നെ വ്യക്തമാക്കുന്നത്. 

 

ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംഘപരിവാർ അജണ്ട ആണെന്നും കോടിയേരി ബാലകൃഷ്ണൻ തുറന്നടിച്ചു ഗവർണറുടെ നടപടികൾ വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിആണ്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണർ. സമാന്തര ഭരണം അടിച്ചേൽപിക്കാൻ ഗവർണർക്ക് ആകില്ലെന്നും കോടിയേരി രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗവർണർ വളയമില്ലാതെ ചാടരുതെന്ന പേരിലാണ് ലേഖനം.കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മൻ ദേശാഭിമാനിയിൽ ലേഖനം എഴുതിയിരുന്നു


ഗവർണർക്കെതിരെ വീണ്ടും സിപിഎം:ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം,ഗവർണർ ബിജെപിയുടെ ചട്ടുകമെന്നും കോടിയേരി

ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം .കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനം ഉണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്‍റേയും ബി ജെ പിയുടെയും ചട്ടുകമായി മാറി. ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. , മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെയാണ് സി പി എം നിലപാട് കടുപ്പിക്കുന്നത്. 

കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുന്നത് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് . കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍