
കണ്ണൂർ : പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി കണ്ണൂരിലെത്തി അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ചു. ആത്മ സുഹൃത്തായിരുന്നു കോടിയേരിയെന്ന് യൂസഫലി അനുസ്മരിച്ചു. പതിനഞ്ച് കൊല്ലം മുമ്പ് കോടിയേരി ദുബായിൽ വന്നതോർമ്മിച്ച യൂസഫലി, കൊച്ചിയിലെ ലുലു മാളിലേക്കുള്ള തന്റെ ആദ്യചുവടുവെപ്പിന് കോടിയേരി നിമിത്തമായതും ഓർത്തെടുത്തു.
അദ്ദേഹത്തിന്റെ വാക്കുകൾ...
''ഒരു പതിനഞ്ച് കൊല്ലം മുമ്പ് അദ്ദേഹം ദുബായിൽ വന്നു. ഞങ്ങളുടെ ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റ് കാണാൻ അദ്ദേഹമെത്തി. എല്ലാം കണ്ട ശേഷം നമ്മുടെ കേരളത്തിലിങ്ങനൊന്ന് വേണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. യഥാർത്ഥത്തിൽ കൊച്ചിയിലെ ലുലുമോൾ ഉണ്ടാക്കാനാനുള്ള പ്രചോദനം തന്നത് ഞാൻ ബാലേട്ടനെന്ന് വിളിക്കുന്ന കോടിയേരിയാണ്. അദ്ദേഹം എന്റെ ആത്മ സുഹൃത്തായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണാനാണ് കണ്ണൂരിലേക്ക് വന്നതെന്നും'' എംഎ യൂസഫലി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് എംഎം മണി
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് എംഎം മണി എംഎൽഎ. രോഗം കോടിയേരിയെ നമ്മളിൽ നിന്നും അപഹരിച്ചുവെന്നത് വേദനയോടെ മാത്രമേ ഓർമ്മിക്കാൻ കഴിയൂവെന്ന് കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലേക്കെത്തിയ എംഎം മണി അനുസ്മരിച്ചു. പിബി മെമ്പറെന്ന നിലയിൽ ഇന്ത്യയിലെ പാർട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എംഎം മണി ഓർമ്മിച്ചു.
'വിരസമായ സദ്യകളും കോടിയേരിയുടെ ചിരികളും'; ചിരിപ്പിക്കുന്ന നേതാവിനെക്കുറിച്ച് ഇന്നസെന്‍റ്
വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിൽ നിന്നും വന്ന അദ്ദേഹം പിന്നീട് എന്റെ നേതാവായി ഐക്യത്തോടെ പാർട്ടിയെ നയിച്ചു. പാർട്ടിയിലെ ഐക്യം സ്ഥാപിക്കുന്നതിൽ കോടിയേരിയുടെ പങ്ക് വളരെ വലുതായിരുന്നു. പിണറായി വിജയൻ, മുഖ്യമന്ത്രിയെന്ന നിലയിലും പാർട്ടി സെക്രട്ടറിയെന്ന നിലയിലും ചുമതല വഹിക്കുമ്പോൾ അദ്ദേഹത്തോട് ഒപ്പം നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തിയതും പാർട്ടിയിൽ ഐക്യം സ്ഥാപിക്കുന്നതിനും കോടിയേരിക്ക് വലിയ പങ്കുണ്ടായിരുന്നു. 2016 ൽ ഇടത് സർക്കാർ അധികാരത്തിലേറിയതിലും അതിന് ശേഷം തുടർഭരണം നേടിയതിലും കോടിയേരിയുടെ പങ്ക് വളരെ വലുതാണെന്നും എംഎം മണി ഓർമ്മിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam