
കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. തട്ടിക്കൊണ്ട് പോയ സംഘത്തിന് സ്വിഫ്റ്റ് കാർ നൽകിയ കീഴശ്ശ സ്വദേശി മുഹമ്മദ് ഷെരീഫും കാറിന്‍റെ ഉടമകളായ മൊറയൂർ സ്വദേശി അബ്ദുൾ ഹക്കീം, മുനീർ എന്നിവരുമാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ ആളുകളുടെ എണ്ണം എട്ടായി. അന്നൂസ് റോഷൻ എന്ന യുവാവിനെയാണ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, തട്ടിക്കൊണ്ടു പോയ മറ്റ് ആറ് പേർക്കായി അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam