
കൊല്ലം: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻപോയ യുവാക്കള്‍ക്കുനേരെ ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊല്ലം കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനിറങ്ങിയ തൃക്കടവൂര്‍ സ്വദേശികളായ നവീന്‍ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗസംഘം ആക്രമിച്ചത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികളെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. അച്ചു അശോക് (36), മഹേഷ് (37), സുനീഷ് (36), അരുണ്‍ (45), ശ്യാം (37), ആദര്‍ശ് (26), സൂര്യ അജിത്ത് (23), ശ്രീനാഥ് (45) എന്നിവരാണ് പിടിയിലായത്.
കുപ്പണയിലെ ഗ്രന്ഥശാലയ്ക്ക് മുന്നിൽ കാത്തുനിന പ്രതികള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. അച്ചു അശോക് ആണ് അസഭ്യവർഷത്തോടെ വാഹനത്തില്‍നിന്നിറങ്ങി കമ്പിവടികൊണ്ട് നവീനിന്റെ തോളില്‍ അടിച്ചത്. തലയ്ക്കുനേരേ വീശിയെങ്കിലും നവീന്‍ ഒഴിഞ്ഞുമാറിയതിനാല്‍ കൂടെയുണ്ടായിരുന്ന ഡൊമിനിക്കിന്റെ മൂക്കിൽ കൊണ്ടു. തുടര്‍ന്ന് മറ്റുള്ളവരും ചേർന്ന് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam