
കൊല്ലം: കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ചെന്ന പരാതിയിൽ പൊലീസുകാരന് സസ്പെൻഷൻ. ഇരവിപുരം സ്‌റ്റേഷനിലെ സിപിഒ അൽ സഫീറിനെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണനല്ലൂർ സ്വദേശിയായ ഗുൽസറിനെയും സുഹൃത്തിനെയും അകാരണമായി മർദിച്ചെന്നായിരുന്നു പരാതി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സഹിതം അഭിഭാഷകൻ ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam