മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം, കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ

Published : Jun 17, 2026, 11:28 AM IST
kollam expatriate found dead in oman after going missing

Synopsis

കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്

കൊല്ലം: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിൽ മരിച്ച നിലയിൽ. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻ പിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച ആർ.ഒ.പിയിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. 15 വർഷമായി സമൈലിലെ ലിസൂക്കിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാമദദ്രൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പരേതരായ പത്മനാഭപിള്ള- ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. സഹോദരങ്ങൾ: രാമദാസ്, ബേബി ഗിരിജ, സുദേവൻ, സഹദേവൻ, ശ്രീദേവി, ഗിരിജാകുമാരി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജിലൻസ് ഉദ്യോഗസ്ഥരെത്തിയത് കരാറുകാര്‍ എന്ന വ്യാജേന; കണ്ടെത്തിയത് 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ, നാല് ലൈസൻസികളെ കയ്യോടെ പൊക്കി
എസ്എഫ്ഐ കാസര്‍കോട് ജില്ല സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ അനുനയിപ്പിക്കാന്‍ നീക്കം, കെ.അനുരാഗിനെതിരെ സംഘടന നടപടിയില്ല