കൊലപാതകം ആർഎസ്എസ് വിട്ടതിന്; കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാർ

Web Desk   | Asianet News
Published : Aug 04, 2020, 12:18 PM IST
കൊലപാതകം ആർഎസ്എസ് വിട്ടതിന്; കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാർ

Synopsis

കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു

കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ വെള്ളിയാഴ്ച വിധി പറയും. കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു.

കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച്  ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. സജീവ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ ഒൻപത് പേരും  കുറ്റക്കാരാണന്നാണ് കേസിൽ  കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയത്. എല്ലാവർക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന്  കോടതി വിധിച്ചിരുന്നു. 

എന്നാൽ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച അള്‍ കള്ളസാക്ഷിയാണന്നും  കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്  കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസിൽ വാദം കേട്ടത്. കൊവിഡ് പ്രോട്ടോകാള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് കോടതിയിൽ പ്രതികളുടെ സാന്നിധ്യമില്ലായിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്ക് ശേഷം പ്രതികള്‍ ഒളിവില്‍ പോയത് വലിയ  വിവാദമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു