
കൊല്ലം:കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവ ദിവസത്തെ പ്രതികളുടെ പ്രവര്‍ത്തികള്‍ പുനരാവിഷ്കകരിച്ചു. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്കരിച്ചത്. ചാത്തന്നൂരിലെ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് നാലര മണിക്കൂർ നീണ്ടു. വീട്ടിൽ നിന്ന് ബാങ്കിലെ രേഖകൾ കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.
വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുക്കും. വീട്ടിലെ തെളിവെടുപ്പിനുശേഷം പാരിപ്പള്ളിയിൽ ഗിരിജയുടെ കടയിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.ഗിരിജയുടെ ഫോണിൽ നിന്നാണ് അനിത കുട്ടിയുടെ അമ്മയ്ക്ക് ഫോൺ ചെയ്തത്. ഇതിനുശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലമാണ് ഓയൂര്‍ കാറ്റാടിയില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam