എട്ടാമത്തേത് കൊട്ടിയത്ത്, കൊല്ലത്തും തലയുയര്‍ത്തി ലുലുമാള്‍ ; ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിയ്ക്ക്

Published : Dec 19, 2024, 03:52 PM ISTUpdated : Dec 19, 2024, 03:56 PM IST
എട്ടാമത്തേത് കൊട്ടിയത്ത്,  കൊല്ലത്തും തലയുയര്‍ത്തി ലുലുമാള്‍ ; ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിയ്ക്ക്

Synopsis

ദി ദേശിംഗനാട് റാപ്പിഡ് ഡവലപ്‌മെന്റ് ആന്‍ഡ് അസിസ്റ്റന്‍ഡ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളാണ് ഡ്രീംസ് മാള്‍. ആശീര്‍വാദ് സിനിമാസ്, കെ.എഫ്.സി, ആര്യാസ് തുടങ്ങിയ ബ്രാന്റുകള്‍ കൊല്ലത്തെ ലുലു മാളിലുമുണ്ട്. 

കൊല്ലം: കൊല്ലത്തെ ലുലുമാളിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് നടത്തും. കൊല്ലം- തിരുവനന്തപുരം ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന കൊട്ടിയത്തെ ഡ്രീംസ് മാളിലാണ് ലുലു വരുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് (ലുലു ഡെയിലി), ലുലു കണക്ട്  എന്നിവ യഥാക്രമം ഒന്നും രണ്ടും നിലകളിലാണ് വരുന്നത്. 

ദി ദേശിംഗനാട് റാപ്പിഡ് ഡവലപ്‌മെന്റ് ആന്‍ഡ് അസിസ്റ്റന്‍ഡ് കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ നിയന്ത്രണത്തില്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളാണ് ഡ്രീംസ് മാള്‍. ആശീര്‍വാദ് സിനിമാസ്, കെ.എഫ്.സി, ആര്യാസ് തുടങ്ങിയ ബ്രാന്റുകള്‍ കൊല്ലത്തെ ലുലു മാളിലുമുണ്ട്. 

കോട്ടയം മണിപ്പുഴയിൽ ഡിസംബര്‍ 14 ന് പുതിയ ലുലു മാൾ ഷോറൂം തുറന്നിരുന്നു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെ ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. 350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു തുറന്നിരിക്കുന്നത്. 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്. തൃശൂര്‍ ഹൈലൈറ്റ് മാളിലും ലുലു ഡെയിലി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകാതെ തന്നെ തിരൂര്‍, പെരിന്തല്‍മണ്ണ, ബംഗളൂരു എന്നിവിടങ്ങളിലും ലുലു പ്രവര്‍ത്തനം ആരംഭിക്കും.

കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണം, യുവത്വത്തിന്റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെ‌‌ടുത്താൻ കഴിയണമെന്നും ലുലുവിന്റെ വികസന പദ്ധതികളിലൂടെ ഇതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. 

സ്റ്റാർബക്സ് ഇന്ത്യ വിടുമോ? അഭ്യൂഹങ്ങൾക്കൊടുവിൽ പ്രതികരണവുമായി ടാറ്റ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ