കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; കുത്തേറ്റ് വീഴുന്ന ഫെബിൻ്റെ ദൃശ്യങ്ങൾ പുറത്ത്, നെഞ്ചിൽ നിരവധി തവണ കുത്തി

Published : Mar 17, 2025, 10:05 PM IST
കൊല്ലത്ത് വിദ്യാർത്ഥിയുടെ കൊലപാതകം; കുത്തേറ്റ് വീഴുന്ന ഫെബിൻ്റെ ദൃശ്യങ്ങൾ പുറത്ത്, നെഞ്ചിൽ നിരവധി തവണ കുത്തി

Synopsis

വീട്ടിൽ കയറി ഫെബിനെ കുത്തിക്കൊന്ന ശേഷം തേജസ് രാജ് കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശിയുമായ തേജസിന്റെ മൃതദേഹം കണ്ടെത്തിയത്. 

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയായ ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഒന്നിലധികം കുത്തുകൾ ഫെബിന് നെഞ്ചിലേറ്റതായാണ് വിവരം. കുത്തേറ്റ ഫെബിൻ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. എന്നാൽ ഫെബിൻ്റെ സഹോദരിയും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന തരത്തിൽ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കൊല നടത്തിയ തേജസ് രാജിൻ്റെ അച്ഛൻ പൊലീസുകാരനാണെന്നാണ് വിവരം. 

വീട്ടിൽ കയറി ഫെബിനെ കുത്തിക്കൊന്ന ശേഷം തേജസ് രാജ് കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശിയുമായ തേജസിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് സ്ഥിരീകരിച്ചു. 

ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ തേജസ് രാജ് കുത്തിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു.

പൂനൂരിലെ ഫ്ലാറ്റിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ; പരിശോധനയിൽ പിടികൂടിയത് എംഡിഎംഎയും ത്രാസും പണവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭയിൽ അസാധാരണ പ്രമേയം, നിയമസഭയിൽ അപ്പർ ഹൗസ് വേണമെന്നാവശ്യം; ജോസ് കെ മാണിയെ 'കുത്തി' ബിനു പുളിക്കകണ്ടം
പിന്തുണ കെസിക്കോ ആർസിക്കോ വിഡിഎസ്സിനോ? മനസ് തുറക്കാൻ എംഎൽഎമാർ; ഹൈക്കമാൻഡ് നിരീക്ഷകർ നാളെയെത്തും