സ്കൂൾ ഗ്രൗണ്ടിൽ ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം: കൊല്ലത്തുനിന്ന് ഞെട്ടിക്കുന്ന വീഡിയോ

Published : Nov 27, 2019, 03:58 PM ISTUpdated : Nov 27, 2019, 04:51 PM IST
സ്കൂൾ ഗ്രൗണ്ടിൽ  ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം: കൊല്ലത്തുനിന്ന് ഞെട്ടിക്കുന്ന വീഡിയോ

Synopsis

ബസ്സോട്ടം കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ  കാറിലും ബൈക്കിലും വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം 

കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം. കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലാണ് സംഭവം. ബസിന് പുറമെ ബൈക്കിലും കാറിലും വിദ്യാര്‍ത്ഥികൾ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. വിനോദയാത്രക്ക് പോകുന്നതിന് മുന്നോടിയായാണ് സംഭവമെന്നാണ് വിവരം.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബസ്കസ്റ്റഡിയിലെടുത്തേക്കും. വാഹനം ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. വിനോദയാത്രയ്ക്ക് പോയ സംഘം നാളെയാണ് തിരിച്ചെത്തുക. അതിന് ശേഷമായിരിക്കും നിയമനടപടിയിലേക്ക് നീങ്ങുക. 

സോഷ്യല്‍ മീഡിയയിലൂടെയും വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെയുമാണ്  ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നത്. 


"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍