വർഷങ്ങൾ നീണ്ട നിയമ പോരാട്ടം, കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു, സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെൻറ് ക്യാമ്പിംഗും ഒഴിപ്പിച്ചു

Published : Jun 29, 2026, 10:08 AM ISTUpdated : Jun 29, 2026, 10:13 AM IST
Kolukkumala

Synopsis

ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്

കൊളുക്കുമല:വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന ഭൂമിയാണിത്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് എച്ച്എംഎൽ ഭൂമി വിട്ടു നൽകിയത്. കൊളുക്കുമലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെൻറ് ക്യാമ്പിംഗും  ഒഴിപ്പിച്ചു. വർഷങ്ങളായി സ്വകാര്യ എസ്റ്റേറ്റിൻ്റെ കൈവശമായിരുന്ന പാരിസ്ഥിതിക ലോലമായ ഈ ഭൂമിയാണ് ഔദ്യോഗികമായി വനംവകുപ്പ് ഏറ്റെടുത്തത്.

മൂന്നാർ സൂര്യനെല്ലിക്ക് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയോട് ചേർന്ന് നാല് വ്യത്യസ്ത ഭാഗങ്ങളിലായാണ് പരിസ്ഥിതി പ്രാധാന്യമുള്ള ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. കൊളുക്കുമലയ്ക്ക് സമീപമുള്ള ഈ ഭൂമിയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് കാമ്പിംഗ് ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ വനംവകുപ്പ് ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നതോടെ അവർ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ഭൂമി വനംവകുപ്പിന് കൈമാറുകയും ചെയ്തു.കാട്ടുനായ്ക്കൾ, കാട്ടാനകൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികളുടെ പ്രധാന ആവാസവ്യവസ്ഥയാണിത്. കൂടാതെ അപൂർവ ഇനം കൂണുകളും ഇവിടെ കാണപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചർച്ച പൊളിഞ്ഞു, തൃശ്ശൂരിൽ സമരം ശക്തമാക്കി നഴ്സുമാർ, ഇന്ന് കളക്ടറേറ്റ് മാർച്ച്
ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല,അവരുടേത് നിലവാരമുള്ള പ്രവൃത്തി‌,കുത്തക ഒഴിവാക്കുന്നത് ചര്‍ച്ചചെയ്ത് തീരുമാനിക്കും:മന്ത്രി പികെ ബഷീർ