കോന്നി പാറമട അപകടം: 'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി; നാളെ രാവിലെ 7മണിക്ക് പുനഃരാരംഭിക്കും

Published : Jul 07, 2025, 08:04 PM ISTUpdated : Jul 07, 2025, 08:10 PM IST
quarry accident

Synopsis

പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്.

പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മേൽ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാദൗത്യം ഇന്നത്തേക്ക് നിർത്തിവെച്ചു. പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്. നാളെ രാവിലെ ഏഴ് മണിക്ക് ദൗത്യം പുനരാരംഭിക്കുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്.  ഇവരിൽ ഒരാളുടെ മൃത​ദേഹം കണ്ടെത്തിയിരുന്നു. ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഒഡിഷ, ബിഹാർ സ്വദേശികളായ  മഹാദേവ്, അജയ് റായ് എന്നിവ‍രാണ് അപകടത്തിൽ പെട്ടത്.. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു.

അതേസമയം, അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ല‌യിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു. 

വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല. അതേസമയം, അപകടമുണ്ടായ പാറമടക്കെതിരെ മുൻപ് പരാതി ഉയർന്നിട്ടുണ്ട്. പാറമടയിലെ ക്രഷറിന്റെ ലൈസൻസ് ഇക്കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചതാണ്. പാറമടക്കെതിരെ പഞ്ചായത്ത് മുൻ അംഗം ബിജി കെ വർഗീസ് കോന്നി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. 120 ഏക്കർ ഭൂമിയിൽ ആണ് പാറമട പ്രവർത്തിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'