
കോഴിക്കോട്: കോണ്‍ഗ്രസ് സമര സംഗമ വേദിയില്‍ റീല്‍സ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് എംകെ രാഘവന്‍ എംപി. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. എല്ലാം സോഷ്യല്‍ മീഡിയ വഴി ശരിപ്പെടുത്താമെന്ന് ധരിച്ചാല്‍ ജനം പിന്തുണക്കണമെന്നില്ല. ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. എല്ലാവരേയും വിശ്വാസത്തിലെടുക്കാന്‍ കെപിസിസി നേതൃത്വത്തിനു കഴിയണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചാല്‍ യുഡിഎഫിന് തിരിച്ചു വരാന്‍ കഴിയുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു. കോഴിക്കോടായിരുന്നു രാഘവൻ എംപിയുടെ പരാമർശം. കോൺഗ്രസ് നേതാക്കളുടെ റീൽസ് ചിത്രീകരണത്തിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് മുതിർന്ന നേതാവ് തന്നെ വിമർശനമുന്നയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam