കഴകം ജോലിയിൽ നിന്ന് മാറ്റണം,കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരന്‍ വിഎ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി

Published : Mar 12, 2025, 09:58 AM ISTUpdated : Mar 12, 2025, 10:08 AM IST
 കഴകം ജോലിയിൽ നിന്ന് മാറ്റണം,കൂടൽമാണിക്യം ക്ഷേത്രത്തിലെ ജീവനക്കാരന്‍ വിഎ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി

Synopsis

ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് വാട്സ്ആപ്പ് മുഖേനെ കത്ത് നൽകിയത്.ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർനടപടി  

തൃശ്ശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി .ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് വാട്സ്ആപ്പ് മുഖേനെ കത്ത് നൽകിയത്.ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു.ഉത്സവകാലം അടുത്തുവരികയാണ്, താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.കഴകം ജോലിക്ക് ഇല്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും ഉള്ള നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു..വിഷയം സംബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി യോഗം ഇന്ന് ചേരും.ബാലുവിന്‍റെ  അപേക്ഷ പരിഗണിക്കും, ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും ദേവസ്വം ചെയർമാൻ സി കെ ഗോപി വ്യക്തമാക്കി

നിയമാനുസൃതമായ കാരായ്മ വ്യവസ്ഥ ലംഘിച്ചു, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം ചട്ടവിരുദ്ധമെന്ന് തന്ത്രി

തന്ത്രിമാ‌ർ അനാവശ്യ ഇടപെടലുകള്‍ നടത്തരുത്, സഹകരിച്ചില്ലെങ്കിൽ നടപടി; കൂടൽമാണിക്യ ക്ഷേത്ര വിവാദത്തിൽ ദേവസ്വം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ