Koodathayi Case : ജോളി ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല: കൂടത്തായി കേസിൽ പൊലീസ് നുണ പറയുന്നെന്ന് അഡ്വ ആളൂർ

Published : Dec 21, 2021, 05:21 PM IST
Koodathayi Case : ജോളി ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല: കൂടത്തായി കേസിൽ പൊലീസ് നുണ പറയുന്നെന്ന് അഡ്വ ആളൂർ

Synopsis

കൂടത്തായിയിലെ മറ്റ് കേസുകൾക്ക് ബലം നൽകാൻ ജയിലിനകത്തു വച്ച് മുറിവേറ്റത് പോലീസ് ആത്മഹത്യ കേസാക്കി മാറ്റിയതാണെന്ന്‌  ജോളിയുടെ അഭിഭാഷകൻ ആളൂർ വാദിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിയായ ജോളി ജോസഫ് ജയിലിനകത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ആളൂർ. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ജോളിയുടെ വിടുതൽ ഹർജി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ച് വാദം കേൾക്കുന്നതിനിടെയാണ് സംഭവം.

ജോളിയുടെ അഭിഭാഷകനായ അഡ്വ ആളൂരാണ് ഈ വാദം ഉന്നയിച്ചത്. കൂടത്തായിയിലെ മറ്റ് കേസുകൾക്ക് ബലം നൽകാൻ ജയിലിനകത്തു വച്ച് മുറിവേറ്റത് പോലീസ് ആത്മഹത്യ കേസാക്കി മാറ്റിയതാണെന്ന്‌  ജോളിയുടെ അഭിഭാഷകൻ ആളൂർ വാദിച്ചു. വിടുതൽ ഹർജിയിൽ വിധിപറയാൻ കേസ് ഡിസംബർ 28 ലേക്ക് മാറ്റി.

അതിനിടെ ജോളി ജോസഫിൽ നിന്നും ഭർത്താവ് ഷാജു സക്കറിയ നേരത്തെ വിവാഹമമോചനം തേടിയിരുന്നു. കോഴിക്കോട് കുടുംബക്കോടതിയിൽ ഒക്ടോബറിലാണ് വിവാഹമോചന ഹർജി നൽകിയത്. ആറ് കൊലപാതക കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം