
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി. റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ഫോറൻസിക് സർജൻ ഡോക്ടർ കെ പ്രസന്നൻ ആണ് മൊഴി നൽകിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രാസ പരിശോധന റിപ്പോർട്ടിലും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും ഡോക്ടർ പ്രസന്നൻ മൊഴി നൽകി.
പ്രതി ജോളി ജോസഫ് കടലക്കറിയിൽ സയനൈഡ് ചേർത്തു നൽകി റോയ് തോമസിനെ കൊലപ്പെടുത്തി എന്നാണ് കേസ്. റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ആർ സോനു മരണപ്പെട്ട സാഹചര്യത്തിലാണ് അന്ന് ഫോറൻസിക് മേധാവിയായിരുന്ന ഡോക്ടർ പ്രസന്നനെ വിസ്തരിച്ചത്. കേസിലെ 123 മത്തെ സാക്ഷിയായാണ് ഡോക്ടർ കെ പ്രസന്നനെ വിസ്തരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam